ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് തീ​ര്‍​ഥ കേ​ന്ദ്ര​ത്തി​ല്‍ കു​രി​ശു​മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്രി സു​രേ​ഷ് ഗോ​പി നേ​ര്‍​ച്ച​ത്ത​ിരി തെ​ളി​യി​ച്ചു.

മാ​പ്രാ​ണം കു​രി​ശു ക​പ്പേ​ള​യി​ല്‍ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ വി​കാ​രി ഫാ. ​ജോ​ണി മേ​നാ​ച്ചേ​രി പൂ​ച്ചെ​ണ്ട് ന​ല്‍​കി സ്വീ​ക​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​ജോ മ​ണി​മ​ല​ക്കു​ന്നേ​ല്‍, ഫാ. ​ഡേ​ഡി​സ് ചാ​ലി​ശേ​രി, കൈ​ക്കാ​രാ​ന്‍​മാ​രാ​യ അ​നൂ​പ് അ​റ​യ്ക്ക​ല്‍, മി​ല്‍​സ​ന്‍ പാ​റ​മേ​ല്‍, ടോ​മി എ​ട​ത്തി​രു​ത്തി​ക്കാ​ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍ പ​ള്ളി​ത്ത​റ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ പോ​ളി പ​ള്ളാ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.