വില്ലേജ് ഓഫീസ് പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങണം: കോണ്‍ഗ്രസ്
1452080
Tuesday, September 10, 2024 1:46 AM IST
എടതിരിഞ്ഞി: വില്ലേജ് ഓഫീസിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ കെട്ടിടം പണിയുന്നതിനുവേണ്ടി പ്രവര്‍ത്തനം താത്കാലികമായി എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററില്‍ വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്.
ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് ഇവിടെ വന്ന് കാര്യങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. അതിനാല്‍ എത്രയും വേഗം വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ അധികാരികള്‍ തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഒാഫീസ് സെന്ററിൽ നിന്ന് ആരംഭിച്ച ജാഥ ചെട്ടിയാല്‍ സെന്ററിലെത്തി. തുടര്‍ന്ന് നിലവിലുള്ള വില്ലേജ് ഓഫീസിനു മുന്പില് ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ശോഭ സുഭിന് ഉദ്ഘാടനം ചെയ്തു. എ.ഐ. സിദ്ധാര്ഥന് അധ്യക്ഷത വഹിച്ചു.
കെ.ആര്. ഔസേപ്പ്, കെ.കെ. ഷൗക്കത്ത് അലി, ഒ.എന്‍. ഹരിദാസ്, സുനന്ദ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.