കെഎസ്ആർടിസി എയർബസ് പാടത്തേക്ക് ചെരിഞ്ഞു
1452877
Friday, September 13, 2024 1:30 AM IST
വടക്കാഞ്ചേരി:സംസ്ഥാനപാതയിൽ കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് എയർബസ് നിയ ന്ത്രണംവിട്ട് പാടത്തേക്ക് ചരിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ അകമല വളവിലാണ് അപകടം നടന്നത്. സുൽത്താൻബത്തേരിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോയിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സ്റ്റിയറിംഗ് പ്രവർത്തിക്കാതായതാണ് അപകടകാരണമെന്നാണുപറയുന്നത്. റോഡിൽനിന്നും ബസിന്റെ പകുതിഭാഗം പാടത്തേ ക്ക് പതിച്ച നിലയി ലാണ്. സ്ഥിരം അപകട മേഖലയാണ് ഇവിടമെന്ന് നാട്ടുകാർ പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ഇവിടെ കാർ അപകടത്തിൽപ്പെട്ട് വയോധികയ് ക്ക് ജീവൻ നഷ്ടമായിരുന്നു.