ദേവാലയങ്ങളിൽ തിരുനാൾ
1452087
Tuesday, September 10, 2024 1:46 AM IST
കണ്ടശാംകടവ് സെന്റ് മേരീസ്
കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു. രാവിലെ നടന്ന കുർബാനയ്ക്ക് വികാരി ഫാ. ജോസ് ചാലയ്ക്കൽ കാർമികനായി, ലദീഞ്ഞ്, നൊവേന രൂപം എഴുന്നള്ളിച്ചുവെക്കൽ എന്നിവയുണ്ടായി.വൈകീട്ട് നടന്ന ആഘോഷമായ തിരുനാൾ കുർബാന യ്ക്ക് ഫാ. സ്റ്റാഴ്സൺ കള്ളിക്കാടൻ മുഖ്യകാർമികനായി. ഫാ. ഫ്രീജോ പാറയ്ക്കൽ സന്ദേശം നൽകി.
തിരുനാളിനോടനുബന്ധിച്ച് ലദീഞ്ഞ്, നോവേന, രൂപം എഴുന്നുള്ളിച്ചുവയ്ക്കൽ, ജപമാല പ്രദക്ഷിണം, ഊട്ടു നേർച്ച എന്നിവയുണ്ടായി. വികാരി ഫാ. ജോസ് ചാലക്കൽ, അസി. വികാരി ഫാ. നിധിൻ പൊന്നാരി, സാബു മാളിയേക്കൽ, ആന്റണി വടക്കേത്തല, ടി.എൽ. ജോസഫ്, വിൻസെന്റ് പള്ളിക്കുന്നത്ത്, അരുൺ ആന്റണി എന്നിവർ നേതൃത്വം നൽകി.
അരിമ്പൂർ വേളാങ്കണ്ണിമാതാ
കപ്പേളയിൽ
അരിമ്പൂർ: എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയുടെ കീഴിലുള്ള പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു. ജപമാല, ലദീഞ്ഞ്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് , സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു. തിരുക്കർമങ്ങൾക്ക് വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജിയോ വേലൂക്കാരൻ സഹകാർമികനായി.