ഭിന്നശേഷിക്കാർക്കുള്ള ഐടി സ്കില്ലിംഗ് ട്രെയിനിംഗ് ആരംഭിച്ചു
1452363
Wednesday, September 11, 2024 1:46 AM IST
ചാലക്കുടി: എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി ഉള്ള ഭിന്നശേഷിക്കാർക്ക് ഐടി സ്കില്ലിംഗ് ആരംഭിച്ചു. എഫ്സിസി അൽവേർണിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ശാന്തിഭവൻ സോഷ്യൽ സെന്ററിൽ 10 കുട്ടികൾ ഈ ട്രെയിനിംഗ് പൂർത്തിയാക്കി.
ഫാ. ജോസഫ് കൊളുത്തുവെള്ളിൽ കുട്ടികൾക്ക് ആവശ്യമായ ലാപ്ടോപ്പ് നൽകിക്കൊണ്ട് സെക്കൻഡ് ബാച്ച് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി മരിയ അധ്യക്ഷത വഹിച്ചു.
അവാർഡ് ഭവൻ ഡയറക്ടർ ഫാ. സിനു പോൾ, ശാന്തിഭവനിൽ തയ്യൽപരിശീലനവും ഹാൻഡ് എംബ്രോയ്ഡറിയും പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. എസ്എച്ച് കോളജ് പ്രഫസർ ലിബിൻ ഫ്രാൻസിസ്, സെലിൻ പോൾ, സിസ്റ്റർ ട്രീസ ബാസ്റ്റിൻ, ശാന്തിഭവൻ ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.