കെഎസ്ആർടിസി ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി
1452868
Friday, September 13, 2024 1:30 AM IST
ചാലക്കുടി: കെഎസ്ആർടിസി ബസിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയ്ക്ക് നൽകി. രണ്ടുകൈ നിന്നും ചാലക്കുടിയിലേക്കു വന്ന കെഎസ്ആർടിസി ബസിൽ നിന്നും ലഭിച്ച ഒരു പവന്റെ സ്വർണമാലയാണ് കെഎസ്ആർടിസി അധികൃതർ ഉടമസ്ഥയ്ക്ക് തിരികെ നൽകിയത്.
രണ്ടുകൈയിൽ നിന്നും വന്ന ബസിൽ നിന്നും ലഭിച്ച സ്വർണമാല ബസിൽ യാത്ര ചെയ്ത ഒരുവിദ്യാർഥിയാണ് സെക്യൂരിറ്റി ഗാർഡ് വി.ആർ. ജയകുമാറിനെ ഏൽപ്പിച്ചത്. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ സൂക്ഷിക്കുകയും ചെയ്തു.
ഇതിനിടയിൽ മാലയുടമ രണ്ടുകൈ മാളിയേക്കൽ ബൈജു മകൾ നിയാ മോൾ ഡെപ്പോയിൽ മാല കിട്ടിയ വിവരമറിഞ്ഞ് ഓഫീസിലെത്തി.തുടർന്ന് എടിഒ കെ.ജെ. സുനിൽ നിയാ മോൾക്ക് സ്വർണമാല കൈമാറി.