തൃശൂർ: ഹോളി ഫാമിലി തൃശൂർ നവജ്യോതി പ്രോവിൻസിന്റെ കീഴിൽ മാനസികരോഗികളായ സ്ത്രീകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്ററായ സ്നേഹാരാമിന്റെ ദശവർഷ ആഘോഷം വടൂക്കരയിൽ നടന്നു. നെടുപുഴ സർക്കിൾ ഇൻസ്പെക്ടർ സി. അമൽ ഉദ്ഘാടനം ചെയ്തു. തൃശൂർ പ്രവശ്യ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസിൻ തെരേസ് അധ്യക്ഷത വഹിച്ചു.
സിഎച്ച്എഫ് ജനറൽ കൗൺസിലർ സിസ്റ്റർ ഫിലോ ജോസഫ് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. രാജു അക്കര ആശംസ അർപ്പിച്ചു. മനോരോഗികൾക്കായി ബോഡി മൈൻഡ് ഹബ്ബും മെഡിക്കൽ കെയർ റൂമും സജ്ജമാക്കി. ഡയറക്ടർ സിസ്റ്റർ ഡോ. ഷെറിൻ മരിയ സ്വാഗതവും ക്ലിനിക്കൽ സൈക്കോളജിസ്റ്റും സുപ്പീരിയറുമായ സിസ്റ്റർ ആൻ ഗ്രേസ് നന്ദി പറയുകയും ചെയ്തു. അന്തേവാസികളുടെ കലാസന്ധ്യ സദസിനെ മനോഹരമാക്കി.