സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ്
1452636
Thursday, September 12, 2024 1:41 AM IST
അന്നമനട: കേരള ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ് നടത്തി.
അന്നമനട ഗ്രാമപഞ്ചായത്തിന്റെയും അന്നമനട ആയുർവേദ ആശുപത്രിയുടെയും എരയാംകുടി ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ചെട്ടിക്കുന്ന് എസ്എൻഡിപി ഹാൾ, വെസ്റ്റ് കൊരട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാന്പ് നടത്തിയത്.
അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മോളി, മെഡിക്കൽ ഓഫീസർമാരായ ഡോ. രേഖ, ഡോ. ബിജു, തൃപ്പൂണിത്തുറ ആയുർവേദ കോളജ് നേത്രരോഗവിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ശ്രീകുമാർ, യോഗ ഇൻസ്ട്രക്ടർ രതീഷ് എന്നിവർ പ്രസംഗിച്ചു. ഡോ. ദിവ്യ, ഡോ. ഫെമി, ഡോ. ഗ്രീഷ്മ, ഡോ. അഞ്ജിത, ഡോ. നീതി, ഡോ. ലക്ഷ്മിപ്രിയ എന്നിവർ രോഗികളെ പരിശോധിച്ചു.
രക്തപരിശോധന, കാഴ്ചപരിശോധന, ഗ്ലൂക്കോമ രോഗനിർണയം, പ്രമേഹരോഗികൾക്കുള്ള വിശദമായ നേത്രപരിശോധന, ജീവിതശൈലീരോഗങ്ങൾക്കു യോഗാ പ്രദർശനം, മരുന്നുവിതരണം തുടങ്ങിയവ ക്യാന്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.