തിരുവാതിരക്കളിയുമായി വിദേശ വിദ്യാർഥികൾ
1452876
Friday, September 13, 2024 1:30 AM IST
തൃശൂർ: സെന്റ് തോമസ് കോളജിലെ ഓണാഘോഷത്തിൽ തിരുവാതിക്കളിയുമായി ബ്രിട്ടീഷ് - ഐറിഷ് പെണ്‍കുട്ടികൾ. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ലേണേഴ്സ് പഠിക്കുന്ന വിദ്യാർഥികളാണ് ഈവർഷത്തെ ഓണാഘോഷത്തിനു മുഖ്യആകർഷണമായത്.
ഒരുവർഷം നീളുന്ന ഡിപ്ലോമ കോഴ്സിന്റെ രണ്ടാം ബാച്ചിലെ പത്തു വിദ്യാർഥികളുടെ നേതൃത്വത്തിലാണു തിരുവാതിര കളിച്ചത്. വിദേശ വിദ്യാർഥികളുടെ ഫാഷൻഷോയും മുഖ്യ ആകർഷണമായി. തുടർന്നുനടന്ന വടംവലിയിലും വിദേശ വിദ്യാർഥികൾ വിജയിച്ചു.
കേന്ദ്രസർക്കാർ പദ്ധതിയായ സ്റ്റഡി ഇൻ ഇന്ത്യയുടെ ഭാഗമായാണു ബ്രിട്ടീഷ്, ഐറിഷ് വിദ്യാർഥികൾ സെന്റ് തോമസിലെത്തിയത്. സാൻതോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ആൻഡ് ഫോറിൻ ലാംഗ്വേജും (എസ്ഐഐഎഫ്എൽ) ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് ഡിപ്ലോമ കോഴ്സിനു നേതൃത്വംനൽകുന്നത്.