കോലഴി: മനുഷ്യജീവന് അപകടകരമാകുന്ന വിധത്തിൽ കുറ്റൂർ സെന്ററിൽ മലിനമായ ഇറച്ചി ഉത്പന്നങ്ങൾ വില്പന നടത്തിയതിനു കോലഴി പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിച്ച ഇറച്ചിക്കട വീണ്ടും തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി പ്രതിഷേധ ജനകീയ കൂട്ടായ്മ നടത്തി.
മാധ്യമപ്രവർത്തകൻ ഡേവിസ് കണ്ണനായ്ക്കൽ അധ്യക്ഷത വഹിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി. വികാസ് രാജ് ഉദ്ഘാടനം ചെയ്തു. പുകസ യൂണിറ്റ് സെക്രട്ടറി വി.ആർ. സോമസുന്ദരൻ, പരിസ്ഥിതിപ്രവർത്തകൻ പ്രശാന്ത് ഡി. ചിറ്റിലപ്പിള്ളി, കുറ്റൂർ ഗവ. എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് സി.എ. പോൾസൺ, വ്യാപാരിവ്യവസായിസമിതി കുറ്റൂർ യൂണി റ്റ് സെക്രട്ടറി സി.എം. ഷാജി, മെന്പർ പ്രകാശ് ചിറ്റിലപ്പിള്ളി, നെയ്തലക്കാവ് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എന്.ആർ. രജീഷ്, കേരളകർഷകസംഘം മേഖലാ സെക്രട്ടറി എൻ.ആർ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.