ഷിരൂരില്‍ കാണാതായ ട്രക്കിന്റെ മിനിയേച്ചര്‍ നിര്‍മിച്ച് ആദിത്യന്
1452634
Thursday, September 12, 2024 1:41 AM IST
കൊടകര: ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്ജുന് ഓടിച്ചിരുന്ന ട്രക്കിന്റെ മിനിയേച്ചര്‍ രൂപം ഒരുക്കിയിരിക്കയാണ് കൊടകര മനക്കുളങ്ങരയിലുള്ള ആദിത്യന് എന്ന 19കാരന്.
ഷിരൂരില്‍ മണ്ണിടിഞ്ഞ് അര്‍ജുനും അര്ജുന് ഓടിച്ച ട്രക്കും കാണാതായതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടപ്പോഴാണ് ട്രക്കിന്റെ മിനിയേച്ചര്‍ നിര്‍മിക്കാന്‍ അര്ജുന് തീരുമാനിച്ചത്.
മനക്കുളങ്ങര കൃഷ്ണ വിലാസം പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ശില്പനിര്മാണത്തിലും ചിത്രംവരയിലും മികവു പ്രകടിപ്പിക്കാന്‍ തുടങ്ങിയ ആദിത്യന് സ്കൂളിലെ അധ്യാപിക പി.എസ്. സീമയും സ്റ്റാഫ് സനലും ഏറെ പ്രോത്സാഹനം നല്കി. ഹൈസ്കൂളിലെത്തിയപ്പോഴാണ് വാഹനങ്ങളുടെ ചെറുരൂപങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.
മനക്കുളങ്ങര പോത്തിക്കര വീട്ടില്‍ സബീഷ്-സബിത ദമ്പതികളുടെ മൂത്തമകനാണ് ആദിത്യന്. രണ്ട് സഹോദരങ്ങളുണ്ട്.