വടക്കാഞ്ചേരി റെയിൽവേസ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി
1452367
Wednesday, September 11, 2024 1:46 AM IST
വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിലാണ് ആലപ്പി - ദൻബാദ് എക്സ്പ്രസിൽനിന്നും നാലുകിലോ കഞ്ചാവുപിടികൂടിയത്.
ഓണക്കാലത്ത് കേരളത്തിലേക്കുള്ള കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ഒഴുക്കുതടയുന്നതിനായി വടക്കാഞ്ചേരി എക്സൈസ് സർക്കിൾസംഘവും റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷോൾഡർ ബാഗിൽ ഒരു കിലോയോളം തൂക്കം വരുന്ന നാല് പാക്കറ്റുകളിലായി സൂക്ഷിച്ച നാലുകിലോയോളം കഞ്ചാവ് കണ്ടെടുത്തത്.
പ്രതികൾക്കായി ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി. പോളിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പി.എ. ഹരിദാസ്, സി.എ. സുരേഷ്, പ്രിവന്റീവ് ഓഫീസർ സി.എം. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ്, അർജുൻ, അബൂബക്കർ എന്നിവരെ കൂടാതെ റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോ വിഭാഗം ഇൻസ്പെക്ടർ കേശവദാസും സംഘവും പങ്കെടുത്തു.