തൃശൂർ: ഒല്ലൂർ എവുപ്രാസ്യ തീർഥകേന്ദ്രത്തില്‍ നവനാൾ തിരുക്കർമങ്ങളുടെ ഭാഗമായി സിസ്റ്റർ ദീപ സിഎംസി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ദേവമാത പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലുവത്തിങ്കൽ സിഎംസി നിർമല പ്രൊവിൻഷ്യാൾ സുപ്പീരിയർ ഡോ. ക്രിസ്ലിന് നൽകി നിർവഹിച്ചു.
ഇന്നലെ വൈകീട്ടു നാലിന് ഒല്ലൂർ പ്രദേശത്തെ വാഹനങ്ങളുടെ വെഞ്ചരിപ്പും വിശുദ്ധ എവുപ്രാസ്യമ്മയുടെ സ്റ്റിക്കർ നൽകലും തീർഥകേന്ദ്രം റെക്ടർ ഫാ. റാഫേൽ വടക്കൻ നിർവഹിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ഡേവിസ് പുലിക്കോട്ടിൽ നേതൃത്വംനൽകി. വിശുദ്ധ എവുപ്രാസ്യമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് തൃശൂർ നിർമല പ്രോവിൻസ് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനവിതരണവും നടത്തി.