പീ​ച്ചി - വാ​ഴാ​നി ടൂ​റി​സം ഇ​ട​നാ​ഴി മ​ന്ദ​ഗ​തി​യി​ൽ
Monday, August 26, 2024 1:36 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഒ​ല്ലൂ​ർ - വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പി​ച്ചി_ വാ​ഴാ​നി വി​നോ​ദ​സ​ഞ്ചാ​ര ഇ​ട​നാ​ഴി പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.

റോ​ഡ് ക​ട​ന്നു​പോ​കു​ന്ന വ​ന​മേ​ഖ​ലാ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ഇ​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു​കാ​ര​ണം. തെ​ക്കും​ക​ര, മാ​ട​ക്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പൊ​ങ്ങ​ണം​കാ​ട് സെ​ന്‍റ​ർ​വ​രെ റോ​ഡ് ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് ക​ടു​ത്ത പൊ​ടി ശ​ല്യ​മാ​ണെ​ങ്കി​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ ചെ​ളി​യു​ടെ​യും വെ​ള്ള​ക്കെ​ട്ടി​ന്‍റെ​യും പി​ടി​യി​ലാ​ണ് ഈ ​ഭാ​ഗ​ങ്ങ​ൾ. വാ​ഹ​ന​യാ​ത്രി​ക​ർ ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്.

സ​മ​യ​ത്ത് ഓ​ടി​യെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ ബ​സ് ജീ​വ​ന​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​വും ചി​ല്ല​റ​യ​ല്ല. ദേ​ശീ​യ​പാ​ത 544ലെ ​മു​ടി​ക്കോ​ട് നി​ന്നാ​രം​ഭി​ച്ച് വ​ട​ക്കാ​ഞ്ചേ​രി - വാ​ഴാ​നി റോ​ഡി​ലെ ക​രു​മ​ത്ര സെ​ന്‍റ​റി​ൽ അ​വ​സാ​നി​ക്കു​ന്ന 18.65 കി​ലോ​മീ​റ്റ​ർ റോ​ഡ് വീ​തി​കൂ​ട്ടി ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പി​ച്ചി - വാ​ഴാ​നി ടു​റി​സം ഇ​ട​നാ​ഴി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത പ​ദ്ധ​തി 18മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​ക​രി​ക്കേ​ണ്ട​താ​ണ്.


ര​ണ്ടു​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ട​ക്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പൊ​ങ്ങ​ണം​കാ​ട് മു​ത​ൽ ക​രു​മ​ത്ര സെ​ന്‍റ​ർ വ​രെ​യു​ള്ള 11.65 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ക. 58.8 കോ​ടി​യു​ടേ​താ​ണ് പ​ദ്ധ​തി. കി​ഫ്ബി​യു​ടെ ഗ​താ​ഗ​ത​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക​മാ​യി രൂ​പീ​ക​രി​ച്ച റോ​ഡ് ആ​ൻ​ഡ് ഫ​ണ്ട് ബോ​ർ​ഡ്(​കെ​ആ​ർ​എ​ഫ്ബി) തൃ​ശൂ​ർ, എ​റ​ണാ​കു​ളം യൂ​ണി​റ്റി​നാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല.

പ​ഴ​യ റോ​ഡ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി ആ​ധു​നി​ക രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. ഏ​ഴു​മീ​റ്റ​ർ മു​ത​ൽ ഒ​മ്പ​തു​മീ​റ്റ​ർ വ​രെ വാ​ഹ​ന​പാ​ത​യാ​ക്കി ആ​കെ 11 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ക. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത​തും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക​രാ​റു​കാ​ര​ന്‍റെ വാ​ഹ​ന​ങ്ങ​ൾ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​മു​ന്നി​ൽ കൂ​ട്ടമായി നിർ ത്തിയിട്ടിരിക്കുകയാണ്.