മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്
Sunday, August 25, 2024 6:15 AM IST
മാള: സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ 25 മ​ണി​ക്കൂ​ർ 25 മി​നി​റ്റ് 25 സെ​ക്ക​ൻ​ഡ് ഇ​ട​വേ​ള​യി​ല്ലാ​തെ റേ​ഡി​യോ പ്ര​ക്ഷേ​പ​ണം പൂ​ർ​ത്തി​യാ​ക്കി​യ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി സി​ബി​എ​സ്ഇ സ്കൂ​ളി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സ്കൂ​ളാ​യി ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യെ അ​ഡ്ജു​ഡി​ക്കേ​റ്റ​ർ എ​സ്. സ​ഗ്യ​രാ​ജ് പ്ര​ഖ്യാ​പി​ച്ചു.

വ്യ​ക്തി​ഗ​ത, ഗ്രൂ​പ്പ് റി​ക്കാ​ർ​ഡു​ക​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ന്‍റെ പ​ര​മാ​വ​ധി ദൈ​ർ​ഘ്യം 18 മ​ണി​ക്കൂ​റാ​യി​രു​ന്നു. അ​തു മ​റി​ക​ട​ന്നാ​ണ് കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള 1266 വി​ദ്യാ​ർ​ഥി​ക​ളെ​യും 79 അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് ഹോ​ളി ഗ്രേ​സ് ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 23നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 24നു ​രാ​വി​ലെ 10.25 വ​രെ തു​ട​ർ​ച്ച​യാ​യി മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മാ​ര​ത്ത​ണ്‍​പ്ര​ക്ഷേ​പ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​നാ​യി സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ റി​ക്കാ​ർ​ഡിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച് സ്കൂ​ൾ റേ​ഡി​യോ സ്റ്റേ​ഷ​ൻ വി​പു​ലീ​ക​രി​ച്ചി​രു​ന്നു. പ്ര​ക്ഷേ​പ​ണ​ത്തി​ന്‍റെ ത​ത്സ​മ​യ വീ​ഡി​യോ റി​ക്കാ​ർ​ഡിം​ഗും ന​ട​ന്നു.


ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് മെ​ഡ​ൽ, അ​ഡ്ജു​ഡി​ക്കേ​റ്റ​ർ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​അ​ഡ്വ. ക്ല​മ​ൻ​സ് തോ​ട്ട​പ്പി​ള്ളി​ക്കു കൈ​മാ​റി. വൈ​സ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ജോ​സ് ജോ​സ​ഫ് ആ​ലു​ങ്ക​ൽ, പ്രി​ൻ​സി​പ്പ​ൽ എം. ​ബി​നി, സ്കൂ​ൾ ക്യാ​പ്റ്റ​ൻ കാ​ർ​ത്തി​ക് ടി. ​മേ​നോ​ൻ എ​ന്നി​വ​ർ​ക്കു​ള്ള ബാ​ഡ്ജു​ക​ളും അ​ദ്ദേ​ഹം കൈ​മാ​റി.