ജി​ല്ലാ ചെ​സ് ഇ​ന്‍ സ്‌​കൂ​ള്‍ ടീം ​ചാ​മ്പ്യ​ന്‍​ഷി​പ്പ് 28ന്
Sunday, August 25, 2024 6:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​നും തൃ​ശൂ​ര്‍ സി​എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന തൃ​ശൂ​ര്‍ ജി​ല്ലാ ചെ​സ് ഇ​ന്‍ സ്‌​കൂ​ള്‍ ടീം ​ചാ​മ്പ്യ​ന്‍​ഷി​പ്പ് 28നു ​തൃ​ശൂ​ര്‍ സി​എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു മ​ത്സ​ര​ങ്ങ​ള്‍. ഒ​രു ടീ​മി​ല്‍ മൂ​ന്നു​ക​ളി​ക്കാ​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. 150 ടീ​മു​ക​ളി​ലാ​യി 450ഓ​ളം ക​ളി​ക്കാ​ര്‍ പ​ങ്കെ​ടു​ക്കും.

വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍ സെ​പ്റ്റം​ബ​ർ നാ​ലി​ന് എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന ചെ​സ് ഇ​ന്‍ സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യെ പ്രതിനി​ധീ​ക​രി​ക്കും. കൂ​ടു​ത​ല്‍ പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന സ്‌​കൂ​ളി​ന് ബെ​സ്റ്റ് ചെ​സ് സ്‌​കൂ​ള്‍ ട്രോ​ഫി സ​മ്മാ​നി​ക്കും.


ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി സം​ഘാ​ട​കസ​മി​തി ചെ​യ​ര്‍​മാ​ന്‍ ശ​ശി​ധ​ര​ന്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ബാ​ബു വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പീ​റ്റ​ര്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.