വി​ദ്യ എ​ന്‌​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്
Sunday, August 25, 2024 6:15 AM IST
ത​ല​ക്കോ​ട്ടു​ക​ര: വി​മ​ർ​ശ​നാ​ത്മ​ക​മാ​യി ചി​ന്തി​ക്കാ​നും ന​വീ​ക​രി​ക്കാ​നും സ​മൂ​ഹ​ത്തി​ന് അ​ർ​ഥ​പൂ​ർ​ണ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​നു​മു​ള്ള ക​ഴി​വ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന​താ​ക​ണം വി​ദ്യാ​ഭ്യാ​സ​മെ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​പി.​ആ​ർ. ഷാ​ലി​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ്യ എ​ന്‌​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക്, എം​ടെ​ക്, എം​സി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​ഷാ​ലി​ജ്. വി​ദ്യാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചീ​ഫ് പേ​ട്ര​ൺ പി.​കെ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​സി. സു​നി​ത ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. 600ൽ ​അ​ധി​കം വി​ദ്യാ​ർഥി​ക​ൾ​ക്കു ബി​രു​ദം സ​മ്മാ​നി​ച്ചു.


സു​രേ​ഷ് ലാ​ൽ, ജി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, പി.​എ​ൻ. ഉ​ണ്ണി​രാ​ജ​ൻ, ഡോ.​പി. പ്ര​താ​പ​ച​ന്ദ്ര​ൻ​നാ​യ​ർ, ഡോ.​എം.എ​ൻ. അ​ഗ്നി​ശ​ർ​മ​ൻ​ന​മ്പൂ​തി​രി, ഡോ.​കെ.​എ. ജീ​വ, മ​നോ​ജ് ചാ​ല​ക്ക​ൽ, പോ​ൾ ചാ​ക്കോ​ള, പി.​സി. ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.