ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Sunday, August 25, 2024 6:15 AM IST
വ​ട​ക്കേ​ക്കാ​ട്: കൗ​ക്കാ​ന​പ്പെ​ട്ടി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. ശ്രീ​കോ​വി​ലി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് പ​ണം ക​വ​ര്‍​ന്നു. വി​ഗ്ര​ഹ​ത്തി​ൽ ചാ​ര്‍​ത്തി​യി​രു​ന്ന വെ​ള്ളി​മാ​ല, ശൂ​ലം എ​ന്നി​വ​യും ക​വ​ര്‍​ന്നി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ന്‍റ ഓ​ഫീ​സ് റൂ​മി​ന്‍റെ പൂ​ട്ടും ശാ​ന്തി​യു​ടെ മു​റി​യു​ടെ പൂ​ട്ടും പൊ​ളി​ച്ചനി​ല​യി​ലാ​ണ്. പ​തി​നാ​യി​ര​ത്തോ​ളം​രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നു. രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​ന്‍ എ​ത്തി​യ ശാ​ന്തി​ക്കാ​ര​നാ​ണ് സം​ഭ​വം​ക​ണ്ട​ത്. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.