നെ​ന്മ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബാ​ല​സൗ​ഹൃ​ദ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Sunday, August 25, 2024 6:15 AM IST
നെ​ന്മ​ണി​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 'കു​ന്നി​ക്കു​രു മ​ണി' എ​ന്ന​പേ​രി​ല്‍ ബാ​ല​സൗ​ഹൃ​ദ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. കി​ല റി​സ​ര്‍​ച്ച് അ​സോ​സി​യേ​റ്റ് കെ.​യു. സു​ക​ന്യ ബ​ജ​റ്റ് പ്ര​കാ​ശ​നം​ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‌​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി. ഷാ​ജു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 2.50 കോ​ടി​യു​ടെ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളു​ടേ​യും ആ​വ​ശ്യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും മു​ന്‍​നി​ര്‍​ത്തി​കൊ​ണ്ട് ശി​ശു​നി​ല​നി​ല്‍​പ്പ്, ശി​ശു​വി​ക​സ​നം, ശി​ശു​സു​ര​ക്ഷ, പ​ങ്കാ​ളി​ത്തം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ക​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍, നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, പോ​ഷ​ണം, മാ​ന​സി​ക ഉ​ല്ലാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ എ​ന്നി​വ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു പ​റ​ഞ്ഞു. വി​ക​സ​ന​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ജി​ന്‍ മേ​ലേ​ട​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ജി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.