പോ​ക്സോ; വയോധികന്‌ അ​റ​സ്റ്റി​ൽ
Sunday, August 25, 2024 6:15 AM IST
കു​ന്നം​കു​ളം: 16 വ​യ​സു​കാ​രി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പെ​ങ്ങാ​മു​ക്ക് സ്വ​ദേ​ശി​യെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പെ​ങ്ങാ​മു​ക്ക് സ്വ​ദേ​ശി 60 വ​യ​സു​ള്ള അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.


കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കു​ന്നം​കു​ളം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.