കെ ​സ്റ്റോ​ർ ഉദ്ഘാടനം
Sunday, August 25, 2024 6:15 AM IST
തോ​ളൂ​ർ: തോ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ കെ ​സ്റ്റോ​ർ ഉ​ദ്ഘാ​ട​നം റേ​ഷ​ൻ​ക​ട എ ​ആ​ർ​ഡി 259ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ഘു​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഏ​ക വ​നി​താ​റേ​ഷ​ൻ​ക​ട ലൈ​സ​ൻ​സി ജി​ഷ ജോ​ണി​യു​ടെ റേ​ഷ​ൻ​ക​ട​യാ​ണ് അ​പ്ഗ്രേ​ഡ് ചെ​യ​ത​ത്.

റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സു​മ പ​ദ്ധ​തിവി​ശ​ദീ​ക​ര​ണം ന​ട​ത്തി. റേ​ഷ​ൻ ക​ട സാ​ധ​ന​ങ്ങ​ൾ​ക്കുപു​റ​മെ പ​ല​ച​ര​ക്കുസാ​ധ​ന​ങ്ങ​ൾ, മി​ൽ​മ ഉ​ല്പ​ന്ന​ങ്ങ​ൾ, ശ​ബ​രി ഉ​ല്പ​ന്ന​ങ്ങ​ൾ, ചോ​ട്ടു ഗ്യാ​സ് എ​ന്നി​വ ഇ​വി​ടെ​നി​ന്ന് ല​ഭ്യ​മാ​കും. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ന വി​ൽ​സ​ൺ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ര​സ​മ്മ സു​ബ്ര​ഹ്മ​ണ്യ​ൻ പ്ര​സം​ഗി​ച്ചു.