ആ​രോ​ഗ്യ​വ​കു​പ്പ് മി​ന്ന​ൽ​പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, August 25, 2024 6:15 AM IST
ഒ​രു​മ​ന​യൂ​ർ: ഹെ​ല്‍​ത്തി കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ന​ട​ത്തി. ത​ട്ടു​ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ജ്യൂ​സ് ക​ട​ക​ള്‍, സ​മൂ​സ നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ കാ​റ്റ​റിം​ഗ് സെ​ന്‍റ​റു​ക​ള്‍, ചാ​യ​ക്ക​ട​ക​ള്‍ തു​ട​ങ്ങി​യ 15 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി.


ജ​ല​പ​രി​ശോ​ധ​നാ ഫ​ലം നി​ര്‍​ബ​ന്ധ​മാ​ക്കി. ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​ത്ത മൂ​ന്നു​പേ​രെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു ഒ​ഴി​വാ​ക്കി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​എം. വി​ദ്യാ​സാ​ഗ​ര്‍, മ​ണി​മേ​ഖ​ല, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​രാ​യ വി.​വി. അ​ജി​ത, എ​ന്‍.​എ​സ്. സു​മം​ഗ​ല, ആ​ശാ​വ​ര്‍​ക്ക​ര്‍ പ്രീ​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.