‌പെ​ട്രോ​ളി​യം പൈ​പ്പ്‌​ലൈ​നി​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ല; നാ​ട്ടു​കാ​ര്‍​ക്കു ദു​രി​തം
Sunday, August 25, 2024 6:15 AM IST
പേ​രാ​മ്പ്ര: പെ​ട്രോ​ളി​യം പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നാ​ലു​വ​ര്‍​ഷം മു​മ്പ് വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ഇ​തു​വ​രെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ന്നു പ​രാ​തി. ചെ​റു​കു​ന്ന് ആ​ളൂ​ര്‍ റോ​ഡി​ലെ വാ​ക്കൊ​ട്ടാ​യി പാ​ട​ത്തും പേ​രാ​മ്പ്ര -പു​ത്തൂ​ക്കാ​വ് റോ​ഡി​ലെ ഈ​ശ്വ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വു​മാ​ണ് റോ​ഡ് കു​ഴി​ക​ളാ​യി കി​ട​ക്കു​ന്ന​ത്.

കൊ​ട​ക​ര, ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ട്ടേ​റെ ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡു​ക​ള്‍​ക്കു കു​റു​കെ​യാ​ണ് പെ​ട്രോ​ള്‍ പൈ​പ്പ്‌​ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​ത്. നാ​ലു​വ​ര്‍​ഷം മു​മ്പാ​ണ് പൈ​പ്പ്ലൈ​ന്‍ സ്ഥാ​പി​ക്കാ​നാ​യി ഇ​വി​ടെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം താ​ല്‍​ക്കാ​ലി​ക​മാ​യി മ​ണ്ണും ക​രി​ങ്ക​ല്ലും മെ​റ്റ​ലും ഉ​പ​യോ​ഗി​ച്ച് മൂ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നു മീ​തെ ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല. ഇ​തു​മൂ​ലം ഈ ​റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​ണ്.

ചെ​റു​കു​ന്ന് - ആ​ളൂ​ര്‍ റോ​ഡി​ലെ വാ​ക്കൊ​ട്ടാ​യി പാ​ട​ത്ത് പൈ​പ്പു​ലൈ​ന്‍ ഇ​ടാ​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗ​ത്തു കു​ഴി​ക​ളു​ള്ള​തി​നാ​ല്‍ മ​ഴ​പെ​യ്യു​മ്പോ​ള്‍ ഇ​വി​ടെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കും. വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കു​ഴി​ക​ളു​ടെ ആ​ഴം അ​റി​യാ​നാ​കാ​ത്ത​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തു പ​തി​വാ​ണ്.


റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള തു​ക പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ച്ച ഏ​ജ​ന്‍​സി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ര​ണ്ടു​വ​ര്‍​ഷം മു​മ്പെ കൈ​മാ​റി​യി​ട്ടു​ള്ള​താ​യി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളി​ലു​ള്ള​താ​യും എ​ന്നാ​ല്‍, നാ​ളി​തു​വ​രെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ പു​ഷ്പാ​ക​ര​ന്‍ തോ​ട്ടും​പു​റം പ​രാ​തി​പ്പെ​ട്ടു. എ​ത്ര​യും വേ​ഗം കു​ഴി​ക​ള​ട​ച്ച് റോ​ഡ് യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.