ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ പു​തി​യ കാ​മ്പ​സ് ക്ല​ബ്ബി​നു തു​ട​ക്കം
Sunday, August 25, 2024 6:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്ന​പേ​രി​ല്‍ പു​തി​യ കാ​മ്പ​സ് ക്ല​ബി​നു തു​ട​ക്കം​കു​റി​ച്ചു. പു​തി​യ കാ​മ്പ​സ് ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​നം ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജെ​യിം​സ് വ​ള​പ്പി​ല നി​ര്‍​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ് കൂ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ സു​രേ​ഷ് കെ. ​വാ​ര്യ​ര്‍, മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ തോ​മ​ച്ച​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ കാ​മ്പ​സ് ക്ല​ബ്ബി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​നു നേ​തൃ​ത്വം​ന​ല്‍​കി.

ര​ക്ത​ദാ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന കാ​മ്പ​സ് ക്ല​ബ്ബി​ന്‍റെ പു​തി​യ സ​ര്‍​വീ​സ് പ്രൊ​ജ​ക്ടാ​യ ബ്ല​ഡ് സ്‌​ക്വാ​ഡ് എ​ന്ന വെ​ബ്‌​സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ എം.​ഡി. ഇ​ഗ്നേ​ഷ്യ​സ് നി​ര്‍​വ​ഹി​ച്ചു. അ​വ​സാ​ന​വ​ര്‍​ഷ ബി​രു​ധ വി​ദ്യാ​ർ​ഥി​ക​ളാ​യ മാ​ത്യു അ​ബ്ര​ഹാം പു​തി​യ ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യും, എം.​വി. അ​വി​നാ​ഷ് സെ​ക്ര​ട്ട​റി​യാ​യും ആ​ന്‍​മ​രി​യ ഫ്രാ​ന്‍​സി​സ് ട്ര​ഷ​റ​റാ​യും സ്ഥാ​ന​മേ​റ്റു.


ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സ്, മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജ്കു​ട്ടി, ബെ​ന്നി ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ഡോ. ​ഡെ​യി​ന്‍ ആ​ന്‍റ​ണി, ട്ര​ഷ​റ​ര്‍ ഡോ. ​ജോ​ണ്‍ പോ​ള്‍, റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. പ്ര​ദീ​പ്, സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ നി​തി​ന്‍, കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ മു​വീ​ഷ് മു​ര​ളി, വി.​പി. ഷി​ന്‍റോ, റീ​ജ ജോ​ണ്‍, ഡി​ജോ ഡാ​മി​യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.