കൊ​ട​ക​ര ഫാ​ര്‍​മേ​ഴ്‌​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ
Sunday, August 25, 2024 6:15 AM IST
കൊ​ട​ക​ര: ഫാ​ര്‍​മേ​ഴ്‌​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ​ക്കു​റി​ച്ച് വാ​സ്ത​വ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 24 വ​ര്‍​ഷ​മാ​യി ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്ക് ന​ഷ്ട​ത്തി​ലാ​ണെ​ന്നാ​ണു പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ലാ​ഭ​വി​ഹി​തം ഉ​പ​യോ​ഗി​ച്ച് വി​വി​ധ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന​തി​നു​പു​റ​മെ 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 78,13,970 രൂ​പ ലാ​ഭം ക​ണ​ക്കാ​ക്കി 33,57,532 രൂ​പ അം​ഗ​ങ്ങ​ള്‍​ക്ക് ഡി​വി​ഡ​ന്‍റ് ഇ​ന​ത്തി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.


കൊ​ട​ക​ര, മ​റ്റ​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മി​ക​ച്ച സേ​വ​നം​ന​ല്‍​കി തു​ട​ര്‍​ച്ച​യാ​യി സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​നേ​ടു​ന്ന ഫാ​ര്‍​മേ​ഴ്‌​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഇ​ട​പാ​ടു​കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​വാ​സ്ത​വം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. ജെ​യിം​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​ഡി. ബി​ജു, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി.​സി. ബി​ജു, കെ.​എം. ശി​വ​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.