പൊ​രു​ന്ന​കു​ന്നി​ലെ ര​ണ്ടു​ കു​ടും​ബ​ങ്ങ​ള്‍​ക്കു വീ​ടു നി​ര്‍​മി​ച്ചു​ന​ല്‍​കി
Sunday, August 25, 2024 6:15 AM IST
ആ​ളൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ പൊ​രു​ന്ന​കു​ന്നി​ല്‍ നി​ര്‍​ധ​ന​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍​ക്ക് ബി​ജെ​പി 20ാം വാ​ര്‍​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി. ആ​ളൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​പി​ന്‍ പാ​റ​മേ​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച​ത്. നേ​ര​ത്തെ പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​ധ​ന​ര്‍​ക്കു ര​ണ്ടു വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യി​രു​ന്നു.

പൊ​രു​ന്ന​കു​ന്നി​ല്‍ നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​പി​ന്‍ പാ​റ​മേ​ക്കാ​ട്ടി​ല്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി അം​ഗം സു​നി​ല്‍ പീ​ണി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ബീ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ലോ​ച​ന​ന്‍ അ​മ്പാ​ട്ട്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​വി. രാ​ജേ​ഷ്, ബി​ജെ​പി ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു തോ​പ്പി​ല്‍, മ​ഡി​യ സു​ഹാ​ര്‍​ത്തി​ക, സു​ധീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.