ഗ്യാ​സ​ടു​പ്പി​ൽനി​ന്നു തീ​പ​ട​ർ​ന്ന് അപകടം
Sunday, August 25, 2024 6:15 AM IST
ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് ഗ്യാ​സ​ടു​പ്പി​ൽ നി​ന്നു തീ​പ​ട​ർ​ന്ന് അ​ടു​ക്ക​ള​യി​ൽ തീ​പി​ടി​ത്തം. മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡി​ൽ മ​ഹ്ള​റ പ​ള്ളി​ക്ക​ടു​ത്ത് തേ​ർ​പു​രയ്ക്ക​ൽ ധ​ർ​മ​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്, ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30നായിരുന്നു സം​ഭ​വം. പു​തി​യ ഗ്യാ​സ് സി​ലി​ണ്ട​ർ ഫി​റ്റ് ചെ​യ്തശേ​ഷം അ​ടു​പ്പി​ൽ പാ​ച​കംചെ​യ്‌​തുകൊ​ണ്ടി​രി​ക്കെ പൈ​പ്പി​ൽനി​ന്ന് ഗ്യാ​സ് ചോ​ർ​ന്നാ​ണു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നു പ​റ​യു​ന്നു.


ഉ​ട​ൻ അ​യ​ൽ​വാ​സി​ക​ളും വീ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻഅ​പ​ക​ടം ഒ​ഴി​വാ​യി. വ​ല​പ്പാ​ടുനി​ന്ന് ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യി​രു​ന്നു.