പെ​രി​ഞ്ഞ​ന​ത്ത് തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണം; മ​ധ്യ​വ​യ​സ്കനു ക​ടി​യേ​റ്റു
Sunday, August 25, 2024 6:14 AM IST
ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം സെ​ന്‍ററി​ലെ തെ​ക്കേ ബസ് സ്റ്റോപ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന മധ്യവയ സ്കനെ തെ​രു​വുനാ​യ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഗ​ണ​പ​തിക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പാ​റേ​ക്കാ​ട്ട് രാ​ധാ​കൃ​ഷ്ണ​നാ​ണു തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഭാ​ര്യ​യും മ​ക​ളു​മാ​യി ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്ര​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാധാകൃഷ്ണനെ യാതൊരു പ്ര​കോ​പ​ന​വുമി​ല്ലാ​തെ​യാ​ണു നാ​യ കു​ര​ച്ചുവ​ന്നു ക​ടി​ച്ച​ത്. കൈ​കൊ​ണ്ടു ത​ട്ടി​മാ​റ്റാ​ൻ ശ്ര​മി​ച്ച രാ​ധാ​കൃ​ഷ്ണ​ന്‍റെ കൈ​പ്പ​ത്തി​യി​ലും പാ​ദ​ത്തി​നുമു​ക​ളി​ലും ക​ടി​കൊ​ണ്ടു മു​റി​വേ​റ്റു. ഇന്നലെ വൈ​കീ​ട്ട് നാ​ലിനാ​യി​രു​ന്നു സം​ഭ​വം.


ഇ​യാളെ ആ​ദ്യം പെ​രി​ഞ്ഞ​നം സാ​മൂ​ഹിക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. പെ​രി​ഞ്ഞ​നം ബ​സ് സ്റ്റോ​പ്പി​ൽ സ്ഥി​ര​മാ​യി കാ​ണു​ന്ന നാ​യ പ​ല​രെ​യും കു​ര​ച്ചു ശ​ല്യംചെ​യ്യു​ന്ന​താ​യി പ​റ​യു​ന്നു. പാ​ത​യോ​ര​ത്തും മ​റ്റും പൂ​ക്ക​ട​ക​ളി​ലും നാ​യ്ക്ക​ൾ​ക്ക് ആ​ഹാ​രം ന​ൽ​കു​ന്ന​തും തെ​രു​വുനാ​യ്ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തു​മാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നു പൊ​തു​ജ​ന​ങ്ങ​ൾ പ​റ​ഞ്ഞു.