ഷ​ണ്‍​മു​ഖം ക​നാ​ലി​ല്‍ വീ​ണ്ടും അ​റ​വു​മാ​ലി​ന്യം
Sunday, August 25, 2024 6:14 AM IST
എ​ട​ക്കു​ളം: കാ​ക്കാ​ത്തു​രു​ത്തി ക​നോ​ലി ക​നാ​ലി​ല്‍ ചെ​ന്നു​ചേ​രു​ന്ന ഷ​ണ്‍​മു​ഖം ക​നാ​ലി​ല്‍ വീ​ണ്ടും അ​റ​വു​മാ​ലി​ന്യം ത​ള്ളി. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നാ​രം​ഭി​ച്ച് പൂ​മം​ഗ​ലം പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​നാ​ലാ​ണി​ത്. ഷ​ണ്‍​മു​ഖം ക​നാ​ലി​ല്‍​നി​ന്നു പൂ​മം​ഗ​ലം പ​ടി​യൂ​ര്‍ പു​ഞ്ച​പ്പാ​ട​ത്തേ​യ്ക്കു​ള്ള തോ​ടി​നു സ​മീ​പ​മാ​ണു മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് അ​റ​വു​മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​തു പ​തി​വാ​യി​ട്ടു​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം​ത​ള്ളി​യി​രു​ന്നു. രാ​ത്രി​യാ​ണു മാ​ലി​ന്യം​ത​ള്ളു​ന്ന​ത്. ബ​ണ്ട് റോ​ഡു​ക​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ ഇ​ല്ലാ​ത്ത​തും മാ​ലി​ന്യം​ത​ള്ളു​ന്ന​തു കൂ​ടാ​ന്‍ കാ​ര​ണ​മാ​ണ്. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​വാ​ര്‍​ഡി​ല്‍ പെ​രു​വ​ല്ലി​പ്പാ​ട​ത്തേ​ക്കു പോ​കു​ന്ന ഒ​ര​പ്പ​ന്‍​തോ​ട്ടി​ല്‍ തോ​ട്ടി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം​ത​ള്ളു​ന്ന​തു ത​ട​യ​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.