പെ​രി​ഞ്ഞ​നം ബീ​ച്ച് റോ​ഡി​ൽ കാ​ർ ഇലക്ട്രിക് പോ​സ്റ്റിൽ ഇ​ടി​ച്ച് അ​പ​ക​ടം
Sunday, August 25, 2024 6:14 AM IST
കൊ​റ്റം​കു​ളം: പെ​രി​ഞ്ഞ​നം ബീ​ച്ച് റോ​ഡി​ൽ കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്.

പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന് അ​ടു​ത്താ​ണ് ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 10ന് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​ച്ച കാ​റും ഇലക്ട്രിക് പോസ്റ്റും റോ​ഡി​നു കു​റു​കെ കി​ടന്ന​തി​നാ​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് വ​ഴി​യോ മ​റ്റുവ​ഴി​ക​ളോ ഉ​പ​യോ​ഗി​ച്ചാ​ണു സ​ഞ്ച​രി​ച്ച​ത്. ക​യ്‌​പ​മം​ഗ​ലം പോ​ലീ​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെത്തി​യി​രു​ന്നു.