സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ത്രി​ദി​ന എ​ന്‍​എ​സ്എ​സ് സ​ഹ​വാ​സ ക്യാ​മ്പ്
Sunday, August 25, 2024 6:14 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മി​നി സ​ണ്ണി നെ​ടു​മ്പ​ക്കാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വീ​ണ സാ​നി, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും എ​ന്‍​എ​സ്എ​സ് മു​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ അ​മൃ​ത തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


തു​ട​ര്‍​ന്ന് എ​ന്‍​എ​സ്എ​സി​ന്‍റെ ചി​ന്ത​യും ചേ​ത​ന​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റി​നു​ള്ള യൂ​ണി​വേ​ഴ്‌​സി​റ്റി അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ അ​ഞ്ജു ആ​ന്‍റ​ണി, വ​ള​രാം എ​ന്‍​എ​സ്എ​സി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജി​ലെ കൊ​മേ​ഴ്‌​സ് അ​ധ്യാ​പ​ക​നും ബെ​സ്റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ അ​രു​ണ്‍ ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.