മൂ​ന്നു​മു​റി പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
Sunday, August 25, 2024 6:14 AM IST
മൂ​ന്നു​മു​റി: സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സ്‌​നാ​പ​ക യോ​ഹ​ന്നാ​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശ്വാ​സി​ക​ള്‍​ക്കു വി​ത​ര​ണം​ചെ​യ്യാ​നു​ള്ള നേ​ര്‍​ച്ച​ത്തേ​ന്‍ വെ​ഞ്ച​രി​പ്പും ഇ​തോ​ടൊ​പ്പം ന​ട​ന്നു.


വി​കാ​രി ഫാ. ​ജോ​ര്‍​ജ് വേ​ഴ​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് തൊ​ഴു​ത്തി​ങ്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ഷി മ​ഞ്ഞ​ളി, കൈ​ക്കാ​ര​ന്‍​മാ​രാ​യ ബി​ജു തെ​ക്ക​ന്‍, ആ​ന്‍റു ആ​ട്ടോ​ക്കാ​ര​ന്‍, ജോ​ണ്‍ ചേ​ന​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് ഊ​ട്ടു​തി​രു​നാ​ള്‍.