പ​ത്താംക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Saturday, August 24, 2024 11:02 PM IST
വടക്കേക്കാട്: കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. വ​ട​ക്കേ​ക്കാ​ട് എ​ട​ക്ക​ള​ത്തൂ​ര്‍ ബെ​ന്നി​യു​ടെ മ​ക​ന്‍ എ​മി​ല്‍ ബെ​ന്നി (15) യാ​ണ് മ​രി​ച്ച​ത്. തി​രു​വ​ള​യ​നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ഇ​ന്ന​ലെ വൈ​കി​ട്ട് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ന്ന​ത്തൂ​ര്‍ എ​ള്ളൂ​ര​കാ​യി​ല്‍ റോ​ഡി​ലു​ള്ള ക​ണ്ണ​ത്ത് കു​ള​ത്തി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. എ​മി​ൽ മു​ങ്ങി താ​ഴു​ന്ന​തു ക​ണ്ട് കൂ​ട്ടു​കാ​ർ നി​ല​വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​ടി​യെ​ത്തി​യ​വ​ർ കു​ട്ടി​യെ എ​ടു​ത്ത് പു​ന്നൂ​ക്കാ​വ് ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


സം​സ്കാ​രം ഇ​ന്ന് ആ​റ്റു​പു​റം സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളി​യി​ൽ. മാ​താ​വ്:​ ജ​യി​ന്‍. സ​ഹോ​ദ​ര​ങ്ങ​ൾ: എ​റി​ക്ക് ബെ​ന്നി, എ​റി​ന്‍ ബെ​ന്നി.