ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നാ​യി ദു​ബാ​യി​ൽനി​ന്ന് എ​ത്തി​യ യു​വാ​വ് ലോ​റിക​യ​റി​ മ​രി​ച്ചു
Saturday, August 24, 2024 11:02 PM IST
ചാ​വ​ക്കാ​ട്: ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നാ​യി നാ​ലു​ദി​വ​സം മു​മ്പ് ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ യു​വാ​വാ​യ കു​ടും​ബനാ​ഥ​ൻ ലോ​റിയി​ടി​ച്ച് മ​രി​ച്ചു. ചാ​വ​ക്കാ​ട് കോ​ട​തി​ക്ക് സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​ല്യാ​സാ (43) ണ് ​മ​രി​ച്ച​ത്. മ​ണ​ത്ത​ല അ​യി​നി​പ്പു​ള​ളി പോ​ക്കാക്കി​ല്ല​ത്ത് പ​രേ​ത​നാ​യ റസാ​ക്കി​ന്‍റെ മ​ക​നാ​ണ്.

മ​ണ​ത്ത​ലയി​ൽ​ പ​ണി​ത വീ​ട്ടി​ൽ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നാ​യി ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മ​ണി​യോ​ടെ ചാ​വ​ക്കാ​ട് അ​ഞ്ചും കൂ​ടി​യ ക​വ​ല​യി​ലാ​ണ് അ​പ​ക​ടം.

ഇ​ല്യാ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ബോ​ഡി കെ​ട്ടി​യ വ​ലി​യ ലോ​റി​യും ഒ​രേ ദി​ശ​യി​ലാ​ണ് പോ​യി​രു​ന്ന​ത്. ചേ​റ്റു​വ റോ​ഡി​ൽ നി​ന്ന് ബീ​ച്ച് റോ​ഡിലേ​ക്ക് തി​രി​യു​ന്ന​തി​നി​ട​യി​ൽ സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ലോ​റി​യു​ടെ വ​ശം സ്കൂ​ട്ട​റി​ൽ ത​ട്ടി. തു​ട​ർ​ന്ന് ഇ​ല്യാ​സ് ലോ​റി​ക്ക് അ​ടി​യി​ലേ​ക്ക് വീ​ണു.


നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച് ലോ​റി നി​ർ​ത്തു​മ്പോ​ഴെ​ന്നും പി​ൻ​ച​ക്രം ക​യ​റി. ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തിക്കു​മ്പോ​ഴെ​ക്കും മ​രി​ച്ചി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് മ​ണത്ത​ല ജു​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ.

ഭാ​ര്യ: മെ​ഹ​ർ​ബാ​ൻ. മ​ക്ക​ൾ: നൈ​ജ, ഇ​ഷാ​ൽ.