അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്: ന​ട​പ്പാ​ത ന(​മു)​ട​ക്കാ​നാ​ണ്
Saturday, August 24, 2024 1:02 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്ക​ൽ ഒ​ഴി​വാ​ക്കി​യ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലി​പ്പോ​ൾ മു​ക്കി​ലും മൂ​ല​യി​ലും നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ളാ​ണ്. എ​ന്നാ​ൽ പാ​ർ​ക്കിം​ഗി​ന് ഒ​രി​ട​ത്തും വേ​ണ്ട​ത്ര സ്ഥ​ല​വു​മി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ ത​ങ്ങ​ൾ​ക്കു സൗ​ക​ര്യ​മു​ള്ളി​ട​ത്തു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി പോ​കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ ന​ട്ടം​തി​രി​യു​ന്ന​തു കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ്.

ന​ട​പ്പാ​ത​യാ​യ ന​ട​പ്പാ​ത​ക​ളെ​ല്ലാം പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളാ​യി മാ​റി​യ​തോ​ടെ റോ​ഡി​ൽ ഓ​ടേ​ണ്ട വ​ണ്ടി​ക​ൾ ന​ട​പ്പാ​ത​യി​ലും ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ക്കേ​ണ്ട​വ​ർ റോ​ഡി​ലുമാ​യി. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ റോ​ഡു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നുപി​റ​കെ​യാ​ണ് ന​ട​പ്പാ​ത​ക​ൾ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളും ബൈ​ക്ക് പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളു​മാ​യി മാ​റി​യ​ത്.


തി​ര​ക്കേ​റെ​യു​ള്ള ചെ​ട്ടി​യ​ങ്ങാ​ടി ജം​ഗ്ഷ​നി​ലെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​നു മു​ൻ​പി​ലെ ന​ട​പ്പാ​ത​യി​ലും സ​മീ​പ​ത്തെ ന​ട​പ്പാ​ത​ക​ളി​ലും ബൈ​ക്കു​ക​ളു​ടെ വ​ലി​യ നി​ര​യാ​ണു​ള്ള​ത്. പ​ല​യി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ അ​ല​ക്ഷ്യ​മാ​യ പാ​ർ​ക്കിം​ഗും ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.