സി​നി​മാ​മേ​ഖ​ല​യി​ലെ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Saturday, August 24, 2024 1:02 AM IST
തൃ​ശൂ​ർ: സി​നി​മാ​മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ജി​ല്ലാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​ജാ​ഥ ന​ട​ത്തി. ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ന​ന്ത​ര​ന​ട​പ​ടി​ക്കു വ​നി​താ ഐ​പി​എ​സ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ​ധ​ർ​ണ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷ സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​നി​ർ​മ​ല അ​ധ്യ​ക്ഷ​യാ​യി. സം​സ്ഥാ​ന​നേ​താ​ക്ക​ളാ​യ സൈ​ന​ബ താ​ജു​ദ്ദീ​ൻ, സു​ബൈ​ദ മു​ഹ​മ്മ​ദ്, ഉ​ഷ സ​ദാ​ന​ന്ദ​ൻ, പു​ണ്യ​കു​മാ​രി, രാ​ജ​ല​ക്ഷ്മി കു​റു​മാ​ത്ത്, ലീ​ലാ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.