ചേ​ർ​പ്പ് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ര്‌: ബി​ജെ​പി ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Saturday, August 24, 2024 1:02 AM IST
ചേ​ർ​പ്പ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത്സ​മി​തി ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.

കി​ട​ത്തി​ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കു​ക, മു​ഴു​വ​ൻ​സ​മ​യ​വും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​വും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​വും ആ​രം​ഭി​ക്കു​ക, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.


ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബി​ജെ​പി ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​കെ.​ആ​ർ. ഹ​രി സു​ബ്ര​ഹ്മ​ണ്യ​ൻ, ഹ​രി​പ്ര​സാ​ദ് മേ​നോ​ൻ, ഷി​ജോ ഫാ​ൻ​സി​സ്, ഇ.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.