കല്ലൂര്‍ക്കാട് ഉപജില്ല കായികമേള
1452691
Thursday, September 12, 2024 4:05 AM IST
വാഴക്കുളം: കല്ലൂര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല കായികമേള അടുത്തമാസം മൂന്നു മുതൽ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ എച്ച്എസില്‍ നടക്കും. മേളയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാധാകൃഷ്ണന് രക്ഷാധികാരിയായും കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി ചെയർമാനായും ഐപ്പ് മെമ്മോറിയല്‍ സ്കൂൾ പ്രധാനാധ്യാപകന് ഷാബു കുര്യാക്കോസ് ജനറൽ കൺവീനറായും കല്ലൂര്‍ക്കാട് എഇഒ ഒ.പി.സജീവ് ട്രഷററായും സ്വാഗത സംഘം രൂപീകരിച്ചു.
കല്ലൂര്‍ക്കാട് പഞ്ചായത്ത് അംഗങ്ങൾ ചെയർമാന്മാരായും അധ്യാപക പ്രതിനിധികൾ കൺവീനർമാരായും വിവിധ കമ്മിറ്റികളും രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.