ലോഡിംഗ് കൂലി ഏകീകരിക്കണമെന്ന് ടിന്പർ മർച്ചന്റ് അസോസിയേഷൻ
1452432
Wednesday, September 11, 2024 4:11 AM IST
കോതമംഗലം: എറണാകുളം ജില്ലയിൽ ടിന്പർ മേഖലയിലെ ലോഡിംഗ് കൂലി ഏകീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കോതമംഗലത്ത് ചേർന്ന ടിന്പർ മർച്ചന്റ് അസോസിയേഷൻ താലൂക്ക് ജനറൽബോഡി യോഗം ജില്ലാ പ്രസിഡന്റ് ശിഹാബ് കടവൂർ ഉദ്ഘാടനം ചെയ്തു. ടിന്പർ മേഖല വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോഡിംഗ് മേഖലയിലെ കൂലി ഏകീകരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
ചില പ്രദേശങ്ങളിൽ അന്യായമായ കൂലി നിലനിൽക്കുന്നതിനാൽ മരവ്യാപാര മേഖല തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും യോഗം വിലയിരുത്തി. താലൂക്ക് പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷനായി. കേരള സ്റ്റേറ്റ് ടിന്പർ അസോസിയേഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കോതമംഗലം മേഖലയുടെ വിഹിതം മത്തായി ആനിക്കശേരി ജില്ലാ പ്രസിഡന്റിന് കൈമാറി.
സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. സത്യൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ സെക്രട്ടറി കെ.കെ. മോഹനൻ മുഖ്യാതിഥിയായി. താലൂക്ക് സെക്രട്ടറി മിഘോഷ് മാത്യു, ജോർജ് ആന്റണി, കാസിം ഉൗന്നുകല്ല്, കെ.എ. ജോളി, ബെന്നി ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.