തോട്ടിപ്പണിക്കാരെ കണ്ടെത്താൻ ഡിജിറ്റൽ സർവേ
1452424
Wednesday, September 11, 2024 3:59 AM IST
ഇലഞ്ഞി: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മാനുവൽ സ്കാവഞ്ചിംഗ് അഥവാ തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഡിജിറ്റൽ സർവേ നടത്തുന്നു.
ഇതിന്റെ ഭാഗമായി ഇലഞ്ഞി പഞ്ചായത്തിൽ മാനുവൽ സ്കാവഞ്ചിംഗ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ ഉണ്ടെങ്കിൽ തിരിച്ചറിയൽ രേഖ, തൊഴിൽ സംബന്ധമായ വിശദാംശങ്ങൾ, തോട്ടിപ്പണി ഏർപ്പെടുത്തിയിരിക്കുന്ന സ്ഥാപനം, ഇൻസാനിട്ടറി ലാട്രിൻ ഉടമയുടെ വിശദാംശങ്ങൾ എന്നിവ സഹിതം പഞ്ചായത്തിൽ നിർദ്ദിഷ്ട തീയതിയിൽ തന്നെ റിപ്പോർട്ട് ചെയ്യണം.
വ്യക്തിഗത സുരക്ഷാ ഉപാധികളുടെ സഹായത്തോടെ സെപ്റ്റിക് എസ്ഒബി ശുചീകരണം, സീവർ നെറ്റ് വർക്ക് ക്ലീനിംഗ് എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ സർവേയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു.