ഹരിതകർമ സേനയ്ക്ക് മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കണം: മാത്യു കുഴൽനാടൻ
1452431
Wednesday, September 11, 2024 4:11 AM IST
മൂവാറ്റുപുഴ: ഹരിതകർമ സേനാ പ്രവർത്തകർക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
പ്രവർത്തകർക്ക് ഒത്തുകൂടാനും അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനും പഞ്ചായത്തുകൾ തോറും സൗകര്യങ്ങൾ ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വാളകം പഞ്ചായത്തിലെ ഹരിതകർമ സേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ എല്ലാ അംഗങ്ങൾക്കും എംഎൽഎ ഓണക്കോടി വിതരണം ചെയ്തു.
ഹരിതകർമ സേനയിലെ അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് വാളകത്ത് എംഎൽഎ ടിവി സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി പോത്താനിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഷാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.