ഓണസദ്യയൊരുക്കി പ്രസ് ക്ലബ്
1452406
Wednesday, September 11, 2024 3:50 AM IST
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, എറണാകുളം പ്രസ്ക്ലബ് ഓണസദ്യയും പൂക്കള മത്സരവും സംഘടിപ്പിച്ചു. കോസ്റ്റല്‍ പോലീസ് എഐജി ജി. പൂങ്കുഴലി പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.എസ് സുദര്ശന് മുഖ്യാതിഥിയായി. പൂക്കള മത്സരവിജയികള്‍ക്ക് ഹൈബി ഈഡന് എംപി, ജെബി മേത്തര്‍ എംപി, പ്രഫ. കെ.വി തോമസ്, ടി.ജെ.വിനോദ് എംഎല്‍എ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് ആര്.ഗോപകുമാര്‍, സെക്രട്ടറി ഷജില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മേയര്‍ എം.അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മില്‍മ മേഖലാ ചെയര്മാന് എം.ടി ജയന്, കെ.എസ്. ഷൈജു, നാരായണന് നമ്പൂതിരി, സി.ജി രാജഗോപാല്‍, എസ്.എ. എസ് നവാസ്, ജി. ജയപാല്‍, എന്‍.പി. ജോര്‍ജ്, എന്‍.പി.ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.