സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1452421
Wednesday, September 11, 2024 3:59 AM IST
കൊച്ചി: ഡോണ്‍ ബോസ്കോ യുവജന കേന്ദ്രം കൊച്ചിയും സ്നേഹഭവന് അനക്സും എറണാകുളം ലൂര്‍ദ് ആശുപത്രിയുമായി സഹകരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കമ്മട്ടിപ്പാടത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
എറണാകുളം ആര്‍പിഎഫ് പോസ്റ്റ് കമ്മാന്‍ഡര്‍ ബിനോയ് ആന്റണി ഉദ്ഘാടനം ചെയ്തു. സ്നേഹഭവന് എക്സി. ഡയറക്ടര്‍ ഫാ. പി.ഡി.തോമസ് അധ്യക്ഷനായിരുന്നു. ആര്‍പിഎഫ് എസ്ഐ ജോയ് മുഖ്യ പ്രഭാഷണം നടത്തി.
ഡോ. അക്സ, കൊച്ചി ഡോണ്‍ ബോസ്കോ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. അഭിലാഷ്, ഫാ. ബിനോ, ലൂര്‍ദ് ഹോസ്പിറ്റല്‍ കോ-ഓര്‍ഡിനേറ്റര്‍ രജനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളും കമ്മട്ടിപ്പാടം പരിസര വാസികളും ക്യാമ്പില്‍ പങ്കെടുത്തു.