പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1452427
Wednesday, September 11, 2024 4:11 AM IST
കോതമംഗലം: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം കോതമംഗലം പിഡബ്ലുഡി റസ്റ്റ് ഹൗസിൽ ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു മുഖ്യപ്രഭാഷണം നടത്തി, വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ ഡോ. മിനി പി. വർഗീസ്, ഡോ. അനീഷ ബാലാജി, എസ്. ആതിര, എ.എം. രാമചന്ദ്രൻ, റിട്ട. എസ്ഐ കെ. മുരളി എന്നിവരെ കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി ആദരിച്ചു.
മുനിസിപ്പൽ കൗണ്‍സിലർ കെ.എ. നൗഷാദ്, കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയ്, കെപിപിഎ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജോസ്, ജോസ് മാത്യു, പി.ജി. വേണുഗോപാൽ, ചെറുവട്ടൂർ നാരായണൻ, ഷാജി മോൻ, പി.എ. ഷിയാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ, ജില്ലാ സെക്രട്ടറി ബേബി ജോസഫ്, ടി.ആർ. വിൽസൻ, സി.ബി. സുരേഷ് ബാബു, ജനറൽ കണ്‍വീനർ പി.എം. മീരാൻ കുഞ്ഞ്, ചെയർമാൻ കെ.കെ. മണിലാൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ജെ. ജോസ്-പ്രസിഡന്റ്, എം. ബാലാജി-വൈസ് പ്രസിഡന്റ്, ബേബി ജോസഫ്-സെക്രട്ടറി, കെ.കെ. ശശി-ജോയിന്റ് സെക്രട്ടറി, ബിബി ശശാങ്കൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.