അധ്യാപക ദിനം ആഘോഷിച്ച് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്
1452411
Wednesday, September 11, 2024 3:50 AM IST
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് എറണാകുളം-അങ്കമാലി അതിരൂപത അധ്യാപകദിനാഘോഷം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ എസ്സിഇആര്ടി റിസര്‍ച്ച് ഓഫീസര്‍ ഡി.പി. അജി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജീബ പൗലോസ് അധ്യക്ഷത വഹിച്ചു.
അതിരൂപത അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഡോ.ബെന്നി പാലാട്ടി മുഖ്യപ്രഭാഷണം നടത്തി.പ്രഫ.ഫ്രാന്‍സീസ് ജെ. ഇടത്രക്കരി വിവിധ മേഖലകളില്‍ മികവിന് അര്‍ഹരായ 18 അധ്യാപകരെ ആദരിച്ചു. ബിജു തോമസ്, ബിനോയി ജോസഫ്, ആല്ഫിന് സോജന്, കെ.ജെ.ജോയിമോന്, സിസ്റ്റര്‍ ഷിജി എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ടീച്ചേഴ്സ് ഗില്‍ഡ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളായ സംഘഗാനമത്സരം, മാതൃകാധ്യാപകന് കുറിപ്പ്മത്സരം, സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരം, കൊളാഷ് മത്സരം, റിപ്പോര്‍ട്ടര്‍ മത്സരം എന്നിവയില്‍ വിജയികളായവരെയും അനുമോദിച്ചു.