സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി
1452429
Wednesday, September 11, 2024 4:11 AM IST
കോതമംഗലം: ഓണത്തോടനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്കു തല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു.
വാർഡ് കൗണ്‍സിലർമാരായ കെ.എ. നൗഷാദ്, റിൻസ് റോയി, പി.ടി. ബെന്നി, ഷോപ്പ് മാനേജർ കെ. സനീഷ് കുമാർ, മൂവാറ്റുപുഴ സപ്ലൈകോ ജൂണിയർ മാനേജർ എൻ.ജെ. സുമി, താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
ഓണം ഫെയറുകളിലും, എല്ലാ സപ്ലൈകോ വില്പന ശാലകളിലും നിത്യോപയോഗ സാധനങ്ങൾക്ക് 45ശതമാനം വരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതി നടപ്പാക്കുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സിൽ ലഭിക്കും. 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്.