കോട്ടപ്പടിയിലെ കാട്ടാന ആക്രമണം; വനംവകുപ്പ് അനാസ്ഥയെന്ന് ഷിബു തെക്കുംപുറം
1452688
Thursday, September 12, 2024 4:01 AM IST
കോതമംഗലം: കോട്ടപ്പടിയിലെ കാട്ടാന ആക്രമണം വനംവകുപ്പ് അനാസ്ഥയാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. കോട്ടപ്പടിയിൽ കാട്ടാന അക്രമണത്തിൽ പരിക്കേറ്റ മഠത്തുംപടി വർഗീസിനെ ആശുപത്രിയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി മൂന്നാമത്തെ കാട്ടാന ആക്രമണമാണ് പ്രദേശത്തുണ്ടായത്.
മൃഗസംരക്ഷണം മാത്രമാണ് നടക്കുന്നത് ജനസംരക്ഷണം നടക്കുന്നില്ല. ജനങ്ങളെ സംരക്ഷിക്കുവാൻ കഴിയാത്ത സർക്കാരിനും വനം വകുപ്പിനും എതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കർഷകന് 2019-ൽ ഉണ്ടായ കൃഷിനാശത്തിന് പോലും നാളിതുവരെ യാതൊരു നഷ്ടവും നൽകിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മകൻ വ്യക്തമാക്കിയതായും പറഞ്ഞു.