അംബികാപുരം പള്ളിയില്‍ തിരുനാളിന് കൊടിയേറി
1452674
Thursday, September 12, 2024 3:49 AM IST
കൊച്ചി: പെരുമാനൂര്‍ അംബികാപുരം പള്ളിയില്‍ പരിശുദ്ധ വ്യാകുല മാതാവിന്റെ കൊമ്പ്രേര്യ തിരുനാളിന് തുടക്കമായി. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റി ദിവ്യബലിയര്‍പ്പിച്ചു. ഫാ.സെബാസ്റ്റ്യന്‍ കറുകപ്പിള്ളി, റവ. ഡോ. ക്ലീറ്റസ് കതിര് പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. നെല്‍സണ്‍ ജോബ് വചന പ്രഘോഷണം നടത്തി.
അഞ്ചുനാള്‍ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങള്‍ 15ന് സമാപിക്കും. 14 ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിയ്ക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മികനാകും.
തിരുനാള്‍ ദിനങ്ങളിലെ ദിവ്യബലികള്‍ക്ക് ഫാ. ജോസ് ഡൊമിനിക് ചൂരേപ്പറമ്പില്‍, അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍ എന്നിവര്‍ മുഖ്യകാർമികരാകും. ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഫാ. ക്യാപിസ്റ്റണ് ലോപ്പസ് എന്നിവര്‍ പ്രസംഗിക്കും.
തിരുനാള്‍ ദിനമായ 15ന് വൈകീട്ട് അഞ്ചിന് തിരുനാള്‍ ദിവ്യബലിയില്‍ മാവേലിക്കര രൂപതാ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യ കാര്‍മികനാകും. ഫാ. യേശുദാസ് പഴമ്പിള്ളിയാണ് വചനപ്രഘോഷണം നടത്തുക.