നേത്രദാന പക്ഷാചരണം സമാപിച്ചു
1452686
Thursday, September 12, 2024 4:01 AM IST
കിഴക്കമ്പലം : നേത്രദാനത്തിലൂടെയും ശസ്ത്രക്രിയയിലൂടെയും ചികിത്സാ രംഗത്തും ഇന്ത്യയിൽ ഒന്നാമതായി ലിറ്റിൽ ഫ്ളവർ ആശുപത്രി മാറിയതായി ആ ശുപത്രി ഡയറക്ടറും ഐ ബാങ്ക് അസോസിയേഷ ൻ പ്രസിഡന്റുമായ ഫാ. തോമസ് വൈക്കത്തു പറമ്പിൽ.
വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ഐ ബാങ്ക് അസോസിയേഷനും പഴങ്ങനാട് പള്ളിയുമായി ചേർന്ന് പഴങ്ങനാട് പാരിഷ് ഹാളിൽ സംഘടിപ്പിച്ച നേത്രദാന പക്ഷാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. പോൾ കൈപ്രമ്പാടൻ മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ വർഷം പഴങ്ങനാട്ടിൽ കണ്ണുകൾ ദാനം ചെയ്ത നാനാജാതി മതസ്ഥരായവരുടെ കുടുബാംഗങ്ങളെ മൊമെന്റോ നൽകി ചടങ്ങിൽ ആദരിച്ചു. ഈ വർഷം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച വിൻസന്റ് ഡി പോൾ അംഗങ്ങളെ അനുമോദിച്ചു. ഐ-ബാങ്ക് അസോസിയേഷന്റെ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.