ഓണക്കരുതലിന്റെ പച്ചക്കറി പൂക്കളം
1452407
Wednesday, September 11, 2024 3:50 AM IST
മഞ്ഞപ്ര: ചുള്ളി സെന്റ് ജോർജ് ഇടവക വിശ്വാസ പരിശീലന വിഭാഗം കുട്ടികൾ ഒരുക്കിയ ഓണക്കരുതലിന്റെ പച്ചക്കറി പൂക്കളം 40 ഓളം കുടുംബങ്ങൾക്ക് കൈത്താങ്ങായി. ഏകദേശം 300 കിലോ പച്ചക്കറികളും സ്പോൺസർഷിപ്പിലൂടെ 200 കിലോ അരിയും കണ്ടെത്തി. കിറ്റിന്റെ ഉദ്ഘാടനം ഫാ. ഷനു മൂഞ്ഞേലി നിർവഹിച്ചു.
ഒന്നു മുതൽ 12 വരെ പഠിക്കുന്ന ക്ലാസുകളിലെ കുട്ടികളിൽനിന്നും വിവിധതരം പച്ചക്കറികൾ ശേഖരിച്ച് മാതാപിതാക്കളുടെ സഹായത്തോടെ പള്ളിയുടെ ഇരുവശങ്ങളിലായി മനോഹരമായ ഡിസൈൻകളോടും ആശയത്തോടുംകൂടി പൂക്കളങ്ങൾ ഒരുക്കി.
ഏകദേശം 300 കിലോയുടെ അടുത്ത് പച്ചക്കറികളും 200 കിലോയുടെ അടുത്ത് അരിയും ലഭിച്ചു. സുമനസുകളുടെ സഹായത്താൽ നാട്ടിലെ 40 ഓളം കുടുബത്തിന് സഹായം എത്തിക്കാൻ സാധിച്ചു.